കാഞ്ഞങ്ങാട് : അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി എം നേതാവായ വി.എസ്.അച്ചുതാനന്ദനെതിരെ വാട്സാപ്പിൽ സ്റ്റാറ്റസ് വച്ച ആൾക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര തൊട്ടി സ്വദേശി ഫൈസക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ഇൻസ്പെക്ടർ
എം.വി. ശ്രീദാസ് പരാതിയിലാണ് കേസ്. സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ അയച്ചു കൊടുത്ത സ്റ്റാറ്റസ് പകർപ്പ് പ്രകാരമാണ് കേസെടുത്തത്. വി.എസ്. അച്ചുതാനന്ദന്റെ ഫോട്ടോക്ക് താഴെ വർഗീയവാദി അന്തരിച്ചു എന്ന കുറിപ്പോടെ വാട്‌സാപ്പിൽ സ്റ്റാറ്റസ് വെച്ചതായാണ് കേസ്. ഇത് വഴി പ്രകോപനവും ലഹളയുമുണ്ടാക്കാൻ പ്രതിശ്രമിച്ചതായാണ് കേസ്. വിദേശ നമ്പറിൽ ആയിരുന്നു സ്റ്റാറ്റസ്. പ്രതി ഗൾഫിൽ നിന്നു മാണ് സ്റ്റാറ്റസ് കുറിപ്പിട്ടതെന്നാണ് വിവരം.
WhatsApp status insulting VS Achuthanandan: Police register case